കുടിയേറ്റ നടപടികള്‍ ഉടച്ചുവാര്‍ക്കാന്‍ ബ്രിട്ടന്‍ ; എന്തു പ്രയോജനമാണ് കുടിയേറ്റം കൊണ്ടുണ്ടാകുക എന്ന് വിലയിരുത്തും

ലണ്ടന്‍ : നിര്‍ണായക പരിഷ്‌കാരങ്ങളുമായി ബ്രിട്ടനില്‍ കുടിയേറ്റ നടപടികള്‍ ഉടച്ചുവാര്‍ക്കുമെന്ന് ഹോം സെക്രട്ടറി ശബാന മഹമൂദ്. സ്ഥിര താമസം ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ അവരുടെ സാമൂഹിക മൂല്യം കൂടി തെളിയിക്കേണ്ടി വരുമെന്നാണ് ഹോം സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ക്കപ്പുറം, ബ്രിട്ടിഷ് സമൂഹത്തിന് എന്തു പ്രയോജനമാണ് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുക എന്നാകും വിലയിരുത്തുക.

ബ്രിട്ടനിലെത്തി 5 വര്‍ഷം കഴിഞ്ഞാല്‍ കുടിയേറ്റ പദവിക്ക് അപേക്ഷിക്കാനുള്ള നിലവിലെ സൗകര്യം കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായി കാലപരിധി 10 വര്‍ഷമാക്കാനാണ് നീക്കം.

More Stories from this section

family-dental
witywide