മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ് ചാൾസ്

വത്തിക്കാന്‍: ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥനയും സ്വകാര്യസംഭാഷണവും നടത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ചാള്‍സ് രാജാവിനൊപ്പം കാമില രാജ്ഞിയും പാപ്പയെ സന്ദര്‍ശിച്ചു.

ഈ വര്‍ഷം ആദ്യം ചാള്‍സ് രാജാവും കാമില രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. കത്തോലിക്കാസഭയിലെ പ്രധാനപ്പെട്ട നാല് പള്ളികളില്‍ ഒന്നായ റോമിലെ സെന്റ് പോള്‍ ബസിലിക്കയിലും ചാള്‍സ് രാജാവ് സന്ദര്‍ശിച്ചു. അഞ്ച് നൂറ്റാണ്ടിന് ശേഷമുള്ള കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി.

1534ല്‍ ഹെന്റി എട്ടാമന്‍ രാജാവ് റോമില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ചാള്‍സ് രാജാവ് കഴിഞ്ഞ മൂന്ന് പാപ്പമാരെയും കണ്ടിട്ടുണ്ടെങ്കിലും സംയുക്ത പ്രാര്‍ത്ഥന നടത്തിയിരുന്നില്ല.

British King Charles holds joint prayer with Pope

More Stories from this section

family-dental
witywide