പാലക്കാട്ടെ വീട്ടിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് ഗുരുതര പരിക്ക് ; പിന്നിൽ എസ്ഡിപിഐയെന്ന് ബിജെപി

പാലക്കാട്: പാലക്കാട് പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിൽ താമസിക്കുന്ന ഹക്കീമിൻ്റെ വീട്ടിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്. പൊട്ടിത്തെറിയുണ്ടായത്. ഹക്കീമിൻ്റെ മരു മകൾ ഷഹാനയ്ക്കും ഷഹാനയുടെ സഹോദരൻ ഷരീഫിനുമാണ് പരിക്കേറ്റത്. ഇരുവരെയും ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നാലെ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ശരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, വീട്ടിൽ മറ്റു സ്ഫോടക വസ്തുക്കൾ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടന ശബ്ദം കേട്ട് നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് പരിക്കേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്.

അതേസമയം, പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ ആണെന്നും ബിജെപി ആരോപിച്ചു. എന്നാല്‍, അപകടത്തില്‍ പരിക്കേറ്റ ഷെരീഫുള്‍പ്പെടെ 12 പേരെ രണ്ടുവര്‍ഷം മുന്‍പ് പുറത്താക്കിയതാണെന്നും മാങ്ങോട് ലക്ഷംവീട് നഗറില്‍ നിലവില്‍ എസ്ഡിപിഐ അംഗങ്ങള്‍ ഇല്ലെന്നും എസ്ഡിപിഐ നേതാക്കള്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide