
ന്യൂഡല്‍ഹി: രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക്ക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂര്‍ അതിര്‍ത്തിയില്‍ വെച്ച് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. പൂര്‍ണം ഷാ എന്ന ജവാനാണ് പാക് കസ്റ്റഡിയിലുള്ളത്. അതിര്‍ത്തി കടന്നുവെന്നാരോപിച്ചായിരുന്നു ഇദ്ദേഹം പിടിയിലായത്. മോചന ശ്രമത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയിരിക്കുന്നത്. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.