ഒരു ജവാന് കൂടി വീരമൃത്യു; മരിച്ചത് പാക് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ് ജവാന്‍

ന്യൂഡല്‍ഹി : വെടിനിര്‍ത്തലിനു മുമ്പ് പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബി.എസ്. എഫ് ജവാന് കൂടി വീരമൃത്യു. ഒപറേഷന്‍ സിന്ദൂറിന്റെ ഭാഗമായിരുന്ന മണിപ്പൂര്‍ സ്വദേശിയായ കോണ്‍സ്റ്റബിള്‍ ദീപക് ചിംഗാംമാണ് (25) മരിച്ചത്. മെയ് ഒമ്പത്,പത്ത് ദിവസങ്ങളില്‍ ആര്‍എസ് പുരയില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റത്. ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു. ഇരുവരെയും കൂടാതെ ആറ് ബിഎസ്എഫ് ജവാന്മാര്‍ക്കുകൂടി ജീവന്‍ നഷ്ടമായിരുന്നു

More Stories from this section

family-dental
witywide