
ഇടുക്കി: വൈദ്യുതി ലൈനിന് താഴെ കെട്ടിടം നിർമ്മിച്ചതിന് കട്ടപ്പന ട്രൈബൽ സ്‌കൂളിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി കെഎസ്ഇബി. സ്‌കൂളിന് മുകളിലെ അപകടാവസ്ഥയിലായ വൈദ്യുതി ലൈന്‍ മാറ്റാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് കെഎസ്ഇബി സ്‌കൂളിന് പിഴ ചുമത്തി ചുമത്തിയിരിക്കുന്നത്. സ്കൂളിന് ഒന്നരലക്ഷം രൂപയിലധികമാണ് പിഴ ചുമത്തിയിരിക്കുന്നത്.
പിഴയടച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുളള എല്ലാ നഷ്ടങ്ങള്‍ക്കും സ്‌കൂള്‍ അധികൃതരാണ് ഉത്തരവാദികളെന്നും കെഎസ്ഇബി പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് വലിച്ചിട്ടുളള ഇലക്ട്രിക് ലൈനിന്റെ നേരേ അടിയിലാണ് എല്‍പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ ഭാഗമായുളള കെട്ടിടങ്ങളും അനധികൃതമായി ലൈനിനോട് ചേര്‍ന്ന് നിര്‍മ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ലൈനുകള്‍ പൂര്‍ണമായി അഴിച്ചൊഴിവാക്കി ലൈനിന്റെ അപകടാവസ്ഥ മാറ്റുന്നതിന് 1,51,191 രൂപയുടെ എസ്റ്റിമേറ്റ് വരുന്നുണ്ട്. ഈ തുക എത്രയും വേഗം ഒടുക്കി അപകടാവസ്ഥ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും സ്‌കൂളിന് മാത്രമായിരിക്കും ഉത്തരവാദിത്വം എന്നാണ് കെഎസ്ഇബിയുടെ നോട്ടീസില്‍ പറയുന്നത്.