കുറവിലങ്ങാട് കേരള സയന്‍സ് സിറ്റിക്ക് സമീപം ബസ് ബേയും ആധുനിക കാത്തിരിപ്പു കേന്ദ്രവും വരുന്നു

കോട്ടയം: കുറവിലങ്ങാട് കോഴായിലെ കേരള സയന്‍സ് സിറ്റിയുടെ മുന്‍പില്‍ ആധുനിക സൗകര്യങ്ങളോടെ ബസ് ബേയും കാത്തിരിപ്പുകേന്ദ്രവും വരുന്നു. ഇതിന്റെ നിര്‍മ്മാണത്തിനായി എംപി ഫണ്ടില്‍ നിന്നു 55 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ.മാണി എംപി പറഞ്ഞു.

നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ വശത്തുള്ള മണ്ണു നീക്കാനും വൈദ്യുതത്തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും നടപടി ആരംഭിച്ചതായും എംപി അറിയിച്ചു. എംസി റോഡിന്റെ വശത്ത് ഒരേ സമയം 3 ബസുകള്‍ക്കു കയറി ഇറങ്ങിപ്പോകാന്‍ സൗകര്യമുള്ളതാണ് ബസ് ബേ. ഇതിനോടു ചേര്‍ന്നാണ് ആധുനിക കാത്തിരിപ്പു കേന്ദ്രവും നിര്‍മിക്കുന്നത്.

ഈമാസം 29നു 4നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായ ശാസ്ത്ര കേന്ദ്രം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്‍.ബിന്ദു അധ്യക്ഷത വഹിക്കും.

More Stories from this section

family-dental
witywide