ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബസിന് തീപിടിച്ചു; എയര്‍ ഇന്ത്യാ വിമാനം മീറ്ററുകള്‍ മാത്രം അകലെ

ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 3യില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. ഇതിന് മീറ്ററുകള്‍ മാത്രം അകലെയുണ്ടായിരുന്നത് എയര്‍ ഇന്ത്യ വിമാനമായിരുന്നു. ഒന്നിലധികം വിമാനക്കമ്പനികള്‍ക്ക് ഗ്രൗണ്ട് സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന എസ്.എ.ടി.എസ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബസാണ് കത്തിയത്. ബസില്‍ ആളുകള്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. സംഭവത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Bus catches fire at Delhi’s Indira Gandhi Airport.

More Stories from this section

family-dental
witywide