
വിജയവാഡ: ആന്ധ്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ 400 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സിപിഐഎം. വിജയവാഡയിലെ പഴയ ആര്‍ടിസി ഭൂമി ലുലു മാള്‍ ആരംഭിക്കുന്നതിനായി അനുവദിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
പ്രക്ഷോഭത്തിൽ നിരവധി സിപിഐഎം നേതാക്കളും വിരമിച്ച ആര്‍ടിസി ജീവനക്കാരും പങ്കെടുത്തു. ലുലു മാളിന് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം കനപ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. പൊതുസ്ഥലവും ചെറുകിട വ്യവസായവും ഇടത്തരക്കാരുടെ ജീവിതവും സംരക്ഷിക്കുന്നതിന് വേണ്ടി വിജയവാഡയിലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.