സി. പി രാധാകൃഷ്ണൻ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. 767 ൽ 452 വോട്ടുകൾ നേടിയാണ് സി. പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി സ്ഥാനമേൽക്കുന്നത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പാർലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തി. എൻഡിഎയ്ക്ക് 452 വോട്ടുകൾ ലഭിച്ചു. ഇന്ത്യാ സഖ്യത്തിലെ സ്ഥാനാർഥിയും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസുമായ സുദർശന റെഡിക്ക് 300 വോട്ടാണ് ലഭിച്ചത്.














