‘അക്രമരാഷ്ട്രീയത്തിന്റെ ഇര, സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനം” – സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. അക്രമരാഷ്ട്രീയത്തിന്റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു.

സദാനനന്ദനെ എംപിയായി നാമനിര്‍ദ്ദേശം ചെയ്ത സമയത്ത് ചില കോണുകളില്‍ നിന്നും പ്രതിഷേധം എത്തിയിരുന്നെങ്കിലും ഇന്ന് സത്യ പ്രതിജ്ഞ വേളയില്‍ സഭയില്‍ ആരും എതിര്‍ ശബ്ദം ഉയര്‍ത്തിയില്ല. മലയാളത്തിലായിരുന്നു സി. സദാനന്ദന്‍ സത്യവാചകം ചൊല്ലിയത്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് സി.സദാനന്ദന്‍. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായിരുന്നു. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

More Stories from this section

family-dental
witywide