
ഒട്ടാവ: കാനഡയിലേക്ക് പഠന ആവശ്യത്തിനായി കുടിയേറുന്നവരുടെ ചട്ടങ്ങളിൽ പുതു വർഷം മുതൽ മാറ്റം വരുത്തി കാനഡ . പ്രധാനമായി 6 മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ എസ്ഡിഎസ് വിസ പ്രോഗ്രാം കാനഡ നിർത്തലാക്കിയിരുന്നു.
എന്നാൽ ഇതിനുശേഷവും ഇന്ത്യൻ വിദ്യാർഥികൾ കാനഡയെ ഇപ്പോഴും ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നുണ്ട്. ഇതിന് പകരം കാനഡ കൊണ്ടുവന്നിരിക്കുന്നത് റെഗുലർ സ്റ്റഡി പെർമിറ്റ് ആണ്. ഇതിനിടയിലാണ് കാനഡ ഇപ്പോൾ പുതിയമാറ്റങ്ങൾ കൊണ്ട് വന്നിരിക്കുന്നത്.
പുതിയ പിജിഡബ്ള്യുപി യോഗ്യതാ മാനദണ്ഡം, അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് കാമ്പസിന് പുറത്തുള്ള ജോലി സമയ നിയന്ത്രണങ്ങൾ, PGWP ആപ്ലിക്കേഷനുകൾക്കായുള്ള ഫ്ലാഗ്പോളിംഗിൻ്റെ അവസാനം , സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം (SDS) , സ്പൗസ് ഓപ്പൺ വർക്ക് പെർമിറ്റുകളിലുള്ള മാറ്റങ്ങൾ, പോർട്ട് ഓഫ് എൻട്രിയിൽ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്കുള്ള പുതിയ നിയമങ്ങൾ , ഇക്കാര്യങ്ങളിലാണ് കാനഡ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
2024 നവംബർ 1 മുതൽ, ബിരുദാനന്തര വർക്ക് പെർമിറ്റിന് (PGWP) അപേക്ഷിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾ പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം. ഈ മാറ്റങ്ങൾ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷ സമർപ്പിക്കപ്പെട്ട സമയത്തെയും പഠനത്തെയും ആശ്രയിച്ചാണ് ഇരിക്കുക.