
കാനഡയിൽ ഇന്ത്യ പോലെ തന്നെ ഇന്ത്യക്കാരെ കാണാമെന്ന വീഡിയോ സേ ഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോചവ് രവി എന്ന ഇന്ത്യക്കാരൻ പകർത്തിയ ഡിട്രോയ്റ്റ്-വിൻഡ്‌സർ നദീതീരത്ത് നിന്നുള്ള വീഡിയോയാണ് ഇത്തരത്തിൽ വൈറലാകുന്നത്. ലോചവ് രവി ഇൻസ്റ്റഗ്രാമിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
കാനഡ-കാൻഇന്ത്യ’ എന്ന് മുകളിൽ എഴുതിയ വീഡിയോയിൽ എങ്ങോട്ട് നോക്കിയാലും ഇന്ത്യക്കാരെ കാണമെന്നും ആ സ്ഥലമാകെ ഇന്ത്യക്കാർ കൈയടക്കിയത് പോലെയാണ് തോന്നുന്നതെന്നും അവർ കാനഡയെ ഗോവയാക്കി മാറ്റിയെന്നും യുവാവ് പറയുന്നു.
പാർക്കുകളിലും നദീതീരത്തും കാഴ്ചകൾ ആസ്വദിച്ച് നടക്കുന്ന പത്തിൽ എട്ടുപേരും ഇന്ത്യക്കാരാണ്. മറ്റ് കുടിയേറ്റക്കാരെപ്പോലെ ശല്യപ്പെടുത്തുകയോ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. വളരെ കഠിനാധ്വാനികളും ദൃഢനിശ്ചയമുള്ളവരുമാണ്. അവർ സ്വന്തം സംസ്കാരത്തോട് കൂറുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്തവരുമാണ്. എങ്കിലും ഇതൊരു കടന്നുകയറ്റമാണെന്നാണ് കാനഡക്കാർ കാണുകയെന്നാണ് വീഡിയോയിൽ യുവാവ് പറയുന്നു. വീഡിയോയിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.