
ഓട്ടവ: വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങള്‍, മുന്‍ നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്ന പുതിയ ബില്ലുമായി കാനഡ. വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയന്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയതായി അവതരിപ്പിക്കുന്ന ബില്‍ സി3 ആണ് പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്ലെജ് ഡയബ് പറഞ്ഞു.
2009-ല്‍ അവതരിപ്പിച്ച ബില്‍ പ്രകാരം, കാനഡയ്ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍, മാതാപിതാക്കളില്‍ ഒരാളെങ്കിലും കാനഡയില്‍ ജനിച്ചവരാകണമായിരുന്നു. ഈ നിയന്ത്രണങ്ങള്‍ കാരണം പൗരത്വം ലഭിക്കാതെ പോയവര്‍ക്ക് ബില്‍ സി-3 പ്രകാരം പൗരത്വം ലഭിക്കും. പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയന്‍ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയന്‍ പൗരത്വം ലഭിക്കും. യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ രീതികളുമായി സാമ്യമുള്ളതാണ് പുതിയ കനേഡിയന്‍ ബില്‍.
Canada is set to overhaul its citizenship-by-descent rules under Bill C-3.










