‘നിറവോണം 2025’ ; കാനഡ പ്രിൻസ് ജോർജ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഒട്ടാവ: കാനഡയിലെ പ്രിൻസ് ജോർജ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ അതിവിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കിനോക്സ് പെർഫോമൻസ് സെന്ററിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ‘നിറവോണം 2025’ പ്രിൻസ് ജോർജ് മേയർ സൈമൺ യൂ  ഉദ്ഘാടനം ചെയ്തു.

പരമ്പരാഗതമായ ഓണസദ്യയും പരിപാടികൾക്ക് മാറ്റ് കൂട്ടി. ചെണ്ടമേളം, തിരുവാതിര, ഗ്രൂപ്പ് സോങ്, ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ് തുടങ്ങി നിരവധി കലാവിരുന്ന് അരങ്ങേറി. അസോസിയേഷൻ ഭാരവാഹികൾ നിറഞ്ഞ സദസ്സിൽ നടന്ന പരിപാടികൾക്ക്  നേതൃത്വം നൽകി.


More Stories from this section

family-dental
witywide