ഹംഗേറിയൻ ബ്രിട്ടീഷ് എഴുത്തുകാരൻ ഡേവിഡ് സൊളോയ്ക്ക് ബുക്കർ പുരസ്‌കാരം

ലണ്ടൻ: ഹംഗേറിയൻ ബ്രിട്ടീഷ് എഴുത്തുകാരൻ ഡേവിഡ് സൊളോയ് 2025ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായി. അദ്ദേഹത്തിൻ്റെ ഫ്ലെഷ് എന്ന നോവലിനാണ് പുരസ്കാരം. 50000 പൗണ്ട് (ഏകദേശം 58 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിക്കുക. 1993ലെ ബുക്കർ സമ്മാന ജേതാവ് റോഡി ഡോയൽ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.

അസാധാരണമായ ജീവിതത്തെ സവിശേഷമായ ഭാഷയിൽ ആവിഷ്കരിക്കുന്ന നോവലാണ് ‘ഫ്ലെഷ്’ എന്ന് ജൂറി വിലയിരുത്തി. ഇന്ത്യൻ എഴുത്തുകാരി കിരൺ ദേശായിയുടെ ‘ദി ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി’ ഉൾപ്പെടെ ശക്തമായ ആറ് നോവലുകളെ പിന്തള്ളിയാണ് നേട്ടം.

2016 -ൽ ബുക്കർ ചുരുക്കപ്പട്ടികയിൽ ഡേവിഡ് സൊളോയ് രചിച്ച ‘ഓൾ ദാറ്റ് മാൻ ഈസ്’ ഇടംപിടിച്ചിരുന്നു. കാനഡയിൽ ജനിച്ച് ബ്രിട്ടനിൽ വളർന്ന ഡേവിഡ് സൊളോയ് ഇപ്പോൾ വിയന്നയിലാണ് താമസം. നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെ രചയിതാവാണ്.

Canadian-Hungarian-British writer David Szalay wins Booker Prize for fiction with his novel ‘Flesh’

More Stories from this section

family-dental
witywide