കനേഡിയൻ മലയാളി അസോസിയേഷൻ ക്രിസ്മസ്- പുതുവൽസര ആഘോഷമായ ‘ചിൽ’ ഇന്ന്

മിസ്സിസാഗ: കനേഡിയൻ മലയാളി അസോസിയേഷൻ (സിഎംഎ) ക്രിസ്മസ്- പുതുവൽസര ആഘോഷമായ ‘ചിൽ’ പതിമൂന്നാം സീസണിലേക്ക്. ഇത്തവണത്തെ ആഘോഷം ഇന്ന് (ഡിസംബർ 27 ശനി) ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ നടക്കും. വൈകിട്ട് അഞ്ചര മുതലാണ് പ്രവേശനം.

കാരൾ, സംഗീത, നൃത്ത പരിപാടികളും ഡിന്നറോടുംകൂടിയാണ് ആഘോഷമെന്ന് സിഎംഎ രക്ഷാധികാരി തോമസ് കെ. തോമസ് അറിയിച്ചു. ബോബൻ ജയിംസാണ് (ജയിംസ് ഓട്ടോ ഗ്രൂപ്പ്) ഗ്രാൻഡ് സ്പോൺസർ. മുതിർന്നവർക്ക് 40 ഡോളറും കുട്ടികൾക്ക് 25 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് കിളിക്കൂട് വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 416-845-8225, 647- 449-2333, 647-996-2738.

Canadian Malayali Association Christmas-New Year celebration ‘Chill’ today

More Stories from this section

family-dental
witywide