
വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്‌ച നടത്തിയ ശേഷമായിരുന്നു പ്രശംസ. ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന പ്രസിഡന്റ് എന്നും ഇന്ത്യ -പാക്കിസ്ഥാൻ രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവന്നത് ട്രംപാണെന്നും മാർക്ക് കാർണി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ മധ്യസ്‌ഥത വഹിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവർത്തിക്കുന്നതിന് ഇതിനു പിന്നാലെയാണ് കനേഡിയൻ പ്രസിഡൻ്റ് മാർക്ക് കാർണിയുടെ പ്രശംസ.
ട്രംപ് രാജ്യാന്തര കാര്യങ്ങളെയും സാമ്പത്തിക സ്ഥിരതയേയും സ്വാധീനിച്ചു. ട്രംപ് മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റാണ്. സമ്പദ് വ്യവസ്ഥയിലെ പരിവർത്തനം, നാറ്റോ സഖ്യവുമായുള്ള പ്രതിബദ്ധത, ഇന്ത്യ പാക്കിസ്ഥാൻ മുതൽ അസർബൈജാൻ – അർമേനിയ വരെയുള്ള രാജ്യങ്ങൾക്കിടയിലെ സമാധാനം, ഇറാനെ ഭീകരതയിൽ നിന്ന് മുക്തമാക്കുന്ന ഇടപെടൽഎന്നി ട്രംപിൻ്റെ ഇടപെടൽ എല്ലാം പ്രധാനമാണെന്നും കാർണി പറഞ്ഞു.