
വാഷിംഗ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയ ട്രംപിൻ്റെ നടപടിക്കെതിരെയുള്ള നരേന്ദ്ര മോദിയുടെ ശക്തമായ നിലപാടിനെ അഭിനന്ദിച്ച് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ.
“ഇന്ത്യയുടെ അവകാശങ്ങൾക്കായി പ്രധാനമന്ത്രി മോദി നിലകൊണ്ട ഈ സംഭവം ചരിത്രകാരന്മാർ ഓർമ്മിക്കും, അതുവഴി ഇന്ത്യയെ നിസ്സാരമായി കാണാൻ കഴിയില്ലെന്ന് അമേരിക്ക മനസ്സിലാക്കി,” വാർത്താ ഏജൻസിയായ എഎൻഐയോട് റൂബിനെന്ന മുൻ പെന്റഗൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വിഷയത്തിൽ ന്യൂഡൽഹിക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15-ന് അലാസ്കയിൽ വെച്ച് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് മുന്നോടിയായാണ് മുൻ പെന്റഗൺ ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവന. റഷ്യയുമായുള്ള ഊർജ്ജ വ്യാപാരത്തിൽ അമേരിക്കയുടെ ഇരട്ടത്താപ്പ് നയത്തെ റൂബിൻ വിമർശിച്ചു.
“അമേരിക്ക റഷ്യയിൽ നിന്ന് യുറേനിയം ഹെക്സാഫ്ലൂറൈഡും മറ്റ് തന്ത്രപ്രധാനമായ ധാതുക്കളും വാങ്ങുന്നുണ്ട്. അതേസമയം, അസർബൈജാനിൽ നിന്നുള്ള വാതകമാണ് മികച്ചതെന്ന് പറയുന്നുണ്ടെങ്കിലും, അതിന്റെ ഭൂരിഭാഗം വിതരണവും റഷ്യയിൽ നിന്നോ ഇറാനിൽ നിന്നോ ആണ് വരുന്നത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
“തന്റെ അവകാശങ്ങൾക്കായി ഇന്ത്യ നിലകൊള്ളുന്നത് ശരിയായ കാര്യമാണ്. ഈ പ്രശ്നം അവസാനിച്ചുകഴിഞ്ഞാൽ, ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.