
താനെ : വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കണമെന്ന കുടുംബത്തിൻ്റെ നിർദേശത്തിൽ അസ്വസ്ഥനായി 19 കാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയുമായി താനെയിലെ ഡോംബിവ്‌ലിയിലുള്ള യുവാവ് പ്രണയത്തിലായിരുന്നു, പെൺകുട്ടിയെ വിവാഹം കഴിക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഇപ്പോൾ വിവാഹം കഴിക്കാനാകില്ലെന്നും നിയമപരമായി അനുവദനീയമായ 21 വയസുവരെ കാത്തിരിക്കണമെന്നും യുവാവിനോട് കുടുംബം ആവശ്യപ്പെട്ടു.
എന്നാൽ, ഉടൻ വിവാഹിതനാകാൻ കഴിയില്ലെന്നുവന്നതോടെ മാനസിക സമ്മർദ്ദത്തിലായ യുവാവ് വീട്ടിനുള്ളിൽവെച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവംബർ 30 നായിരുന്നു സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Can’t wait until 21 to get married, 19-year-old commits suicide.
Tags:









