
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഇന്ത്യയിൽ എത്തി. ഞായറാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരും ദേശീയ പതാക ഏന്തിയ ഒരു വലിയ ജനക്കൂട്ടവും എത്തിയിരുന്നു.
ജൂൺ 25 ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പറന്നുയർന്ന് ജൂൺ 26 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആക്സിയം -4 ദൗത്യത്തിലെ പൈലറ്റായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല. ദൗത്യത്തിനായുള്ള പരിശീലനത്തിനായി അദ്ദേഹം ഒരു വർഷമായി യുഎസിലായിരുന്നു. ജൂലൈ 15 ന് കാലിഫോർണിയോടു ചേർന്ന സമുദ്രത്തിലാണ് അദ്ദേഹവും സംഘവും ലാൻഡ് ചെയ്തത്.
A moment of pride for India! A moment of glory for #ISRO! A moment of gratitude to the dispensation that facilitated this under the leadership of PM @narendramodi.
— Dr Jitendra Singh (@DrJitendraSingh) August 16, 2025
India’s Space glory touches the Indian soil… as the iconic son of Mother India, #Gaganyatri Shubhanshu Shukla… pic.twitter.com/0QJsYHpTuS
2027 ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗഗൻയാൻ മുതൽ ഇന്ത്യയുടെ ബഹിരാകാശ യാത്രാ അഭിലാഷങ്ങൾക്ക് ശുഭാംശുവിൻ്റെ യാത്ര ഊർജമായിമാറിയിട്ടുണ്ട്. 2035 ഓടെ ഒരു ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും (ഇന്ത്യൻ ബഹിരാകാശ നിലയം) 2040 ഓടെ ചന്ദ്രനിലേക്ക് ഒരു ക്രൂ ദൗത്യവും ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിശുഭാംശുവിൻ്റെ യാത്രയെ കുറിച്ച് പരാമർശിച്ചിരുന്നു. ഓഗസ്റ്റ് 23 ന് ശുഭാംശു ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയെ കാണുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസിൽ നിന്ന് തിരിക്കുമ്പോൾ ഇട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ശുഭാംശു വിമാനത്തിലിരിക്കുന്ന തന്റെ പുഞ്ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുകയും പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത് എന്ന് അറിയിക്കുകയും ചെയ്തു.
“ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ വിമാനത്തിൽ ഇരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ വികാരങ്ങളുടെ ഒരു മിശ്രിതം ഒഴുകുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ ദൗത്യത്തിനിടെ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ കൂട്ടം ആളുകളെ കാണാനാവാത്തതിൽ എനിക്ക് സങ്കടം തോന്നുന്നു. ദൗത്യത്തിനുശേഷം എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബത്തെയും രാജ്യത്തെ എല്ലാവരെയും ആദ്യമായി കണ്ടുമുട്ടുന്നതിലും ഞാൻ ആവേശത്തിലാണ്. അദ്ദേഹം എഴുതി.
ലഖ്‌നൗവിലാണ് ശുഭാംശു ശുക്ലയുടെ കുടുംബം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ മകൻ്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
“എനിക്ക് വളരെ ആവേശമുണ്ട്. എന്റെ മകൻ തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. എന്റെ മകൻ തിരിച്ചുവരുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. എത്രയും വേഗം അവനെ കാണാൻ ഞങ്ങൾ ശ്രമിക്കുന്നു… ഞങ്ങൾ അവനെ ഡൽഹിയിൽ കാണും,” ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ പിതാവ് ശംഭു ദയാൽ ശുക്ല നേരത്തെ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞിരുന്നു.
Captain Shubhaanshu Shukla arrives in India