പാകിസ്ഥാനിലെ ഇസ്ലാമബാദ് ജില്ലാ കോടതിയിക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈക്കോടതിയുടെ പ്രവേശന കവാടത്തിനടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറയുന്നു.
സ്ഫോടനത്തിൽ കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പാകിസ്ഥാൻ പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശം പൂർണ്ണമായും അടച്ചുപൂട്ടി.
Car bomb blast in Pakistan; 12 dead, many injured














