
ലിവര്‍പൂള്‍: തിങ്കളാഴ്ച ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് സോക്കര്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ലിവര്‍പൂള്‍ ആരാധകരുടെ ഇടയിലേക്ക് ഒരു കാര്‍ പാഞ്ഞുകയറി 27 പേര്‍ക്ക് പരുക്ക്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. എന്നാല്‍ സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ നഗരത്തില്‍ വിജയാഘോഷത്തിനായി ഒത്തുകൂടിയ വലിയ കൂട്ടത്തിനിടയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്. ഡ്രൈവറായ 53 വയസ്സുകാരനായ ബ്രിട്ടീഷുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 27 പേരില്‍ നാല് പേര്‍ കുട്ടികളാണ്. ഇവരില്‍ ഒരു കുട്ടിയും ഒരു മുതിര്‍ന്നയാളുടെയും നില ഗുരുതരമാണ്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ ഇടിച്ചുകയറിയപ്പോള്‍ ആളുകള്‍ ദൂരത്തേക്ക് തെറിച്ചു വീഴുന്നത് ദൃശ്യങ്ങളിലുണ്ട്.
Ufffff 🤯
— koke_nortino (@antofaopina2022) May 27, 2025
Un wn se volvió loco contra los aficionados del Liverpool en la Premier League pic.twitter.com/HpnGn8CtpY