ഭോപ്പാലിൽ ദീപാവലിക്ക് കാർബൈഡ് ഗൺ ഉപയോഗിച്ചു; 14 കുട്ടികൾക്ക് കാഴ്ച്ച നഷ്ടമായി, മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സ തേടിയത് 122കുട്ടികൾ

ഭോപ്പാല്‍: മധ്യപ്രദേശിലെ വിഷിദ ജില്ലയില്‍ ദീപാവലി ആഘോഷത്തിനിടെ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികളുടെ കണ്ണിന് ഗുരുതരമായി പരിക്ക്. 122 കുട്ടികളാണ് മൂന്ന് ദിവസത്തിനുള്ളില്‍ സമാന സംഭവത്തില്‍ ചികിത്സ തേടിയത്. ഇവരില്‍ 14 പേര്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ നിരോധിച്ച തോക്ക് ഇവർ ചന്തയില്‍ നിന്ന് 150 ഉം 200 ഉം വില നല്‍കിയാണ് കുട്ടികള്‍ക്ക് കളിക്കാനായി പലരും കാര്‍ബൈഡ് ഗണ്‍ വാങ്ങിയത്. എന്നാല്‍ ബോംബ് പൊട്ടുന്നത് പോലെയാണ് ഗണ്‍ പൊട്ടിയതെന്നും തുടർന്ന് അനധികൃതമായി കാര്‍ബൈഡ് ഗണ്‍ വിറ്റ ആറ് കച്ചവടക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടർന്ന് ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയാര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെ നേത്രരോഗ വിഭാഗത്തിൽ തിരക്കനുഭവപ്പെട്ടു.

More Stories from this section

family-dental
witywide