പുതിയ പാപ്പ യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് (69), ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റയെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺ‌ക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീര്‍വാദം (ഉര്‍ബി എത്ത് ഓര്‍ബി) നല്‍കി.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുത്തു എന്ന സൂചന നല്‍കി കോണ്‍ക്ലേവ് നടന്ന സിസ്‌റ്റൈന്‍ ചാപ്പല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു.

എല്ലാ കര്‍ദിനാള്‍മാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. അദ്ദേഹം പാപ്പയുടെ നാമം തിരഞ്ഞെടുക്കുകയും പാപ്പയുടെ സ്ഥാനവസ്ത്രങ്ങള്‍ അണിയുകയും ചെയ്തു. ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം ‘ഹബേമൂസ് പാപ്പാം’ (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിച്ചത്.

ലോകമെമ്പാടുമുള്ള 133 കര്‍ദിനാള്‍മാര്‍ ഇതുവരെ മൂന്ന് റൗണ്ടുകളിലായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മൂന്ന് മണിക്കൂറിലധികം നീണ്ട വോട്ടെടുപ്പിന് ശേഷം കറുത്ത പുക വന്നതോടെ ആദ്യ ദിനം അനിശ്ചതത്വത്തിന്റേതായി. ഇന്ന് നടന്ന വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലാണ് സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നത്.

Cardinal Robert prevost of US new pope

More Stories from this section

family-dental
witywide