ചെന്നൈയിൽ ലാൻഡ് ചെയ്യാനിരിക്കെ ചരക്ക് വിമാനത്തിന് തീപിടിച്ചു

ചൈന്നൈ: ചെന്നൈയിലേക്ക് വന്ന ചരക്ക് വിമാനത്തിന് ലാൻഡ് ചെയ്യാനിരിക്കെ തീപിടിച്ചു. ക്വാലലംപൂരിൽ നിന്ന് വന്ന വിമാനത്തിനാണ് തീ പിടിച്ചത്. വിമാനം സുരക്ഷിതമായി പൈലറ്റുമാർ ലാൻഡ് ചെയ്തു. നാലാമത്തെ എഞ്ചിനിൽ തീപിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ല.

പൈലറ്റുമാർ ലാൻഡിങ് സമയത്ത് എഞ്ചിനിൽ തീപിടിച്ച വിവരം ഉടൻ വിമാനത്താവളത്തിലെ അധികൃതരെ അറിയിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തീയണക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായാണ് വിവരം. നാശനഷ്ടം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തിൻ്റെ കാരണവും വ്യക്തമായിട്ടില്ല.

More Stories from this section

family-dental
witywide