കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ചു : മലയാളി സംഗീത സംവിധായകന് ദാരുണാന്ത്യം

ഹാമിള്‍ട്ടണ്‍: കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ സംഗീത സംവിധായകനായകന് ദാരുണാന്ത്യം. പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ കോന്നാത്ത് വീട്ടില്‍ റെഞ്ചി ജോണിന്റെ മകന്‍ കപില്‍ രഞ്ജി തമ്പാനാണ് മരിച്ചത്.

ഹാമിള്‍ട്ടണ്‍ കാലിഡോണിയയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. സംഗീതജ്ഞനും, സൗണ്ട് എന്‍ജിനീയറുമായ ഇദ്ദേഹം ഹാമില്‍ട്ടണിലാണ് താമസം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയോടെയാണ് കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആര്‍ഗൈല്‍ സ്ട്രീറ്റ് സൗത്തില്‍ അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ബഹ്‌റൈനിലായിരുന്ന കപില്‍ സെപ്റ്റംബറിലാണ് കാനഡയിലേക്ക് പോയത്.

അപകടത്തെക്കുറിച്ച് വെസ്റ്റ് റീജിയണ്‍ ഒ പി പി ട്രാഫിക് ഇന്‍സിഡന്റ് മാനേജ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു.