
തിരുവനന്തപുരം: സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഷളായെന്നും അതിൽ നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ കേസെന്നും അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം.
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പ്രതികളായി ജനമധ്യത്തില്‍ ഇറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്. അതിനാലാണ് ഇത്തരത്തിലൊരു നാടകവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനശ്രദ്ധ തിരിക്കാന്‍ എന്തെങ്കിലും ഒരു മസാല വേണം. എവിടെയോ വെച്ച് റെക്കോര്‍ഡ് ചെയ്ത സാധനം ചില തിയേറ്ററില്‍ കാണിക്കുന്ന പോലെ ബിറ്റ് ബിറ്റ് ആയിട്ട് കൊണ്ട് കാണിച്ചുകൊണ്ടിരിക്കുകയല്ലേ. പുറത്തുവന്ന ചാറ്റുകളും സംഭാഷണവും രാഹുലിന്റെതാണ് എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്? – അദ്ദേഹം ചോദിച്ചു. മസാലക്ക് വേണ്ടി ഒരു മാധ്യമ സ്ഥാപനത്തിന്റെ സഹായത്തോടെ നടത്തുന്ന നാടകമായിട്ട് മാത്രമേ ഇതിനെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്ത് എത്രയോ ബലാത്സംഗവും ഗര്‍ഭഛിദ്രവും നടക്കുന്നുണ്ടെന്നും ഇതൊക്കെ മുഖ്യമന്ത്രി നേരിട്ടാണോ പരാതി സ്വീകരിക്കുന്നതെന്നും ഇപ്പോഴത്തെ സംഭവങ്ങളില്‍ എല്ലാം അസ്വാഭാവികതയുണ്ടെന്നും -അഡ്വ. ജോര്‍ജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി.
case against rahul is Government’s masala drama to escape from sabarimala gold scam – Rahul’s lawyer













