33 തവണ മദ്യപിച്ചതല്ല മരണകാരണം, റോയൽ കരീബിയൻ കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയപ്പോൾ സംഭവിച്ചത്, മരിച്ച കാലിഫോർണിയക്കാരനെ ദിവസങ്ങളോളം റഫ്രിജറേറ്ററിൽ സൂക്ഷിച്ചു, കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

കാലിഫോർണിയ: കപ്പൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അക്രമാസക്തമായ കീഴ്പ്പെടുത്തൽ കാരണം കാലിഫോർണിയക്കാരന് ജീവൻ നഷ്ടപ്പെട്ടെന്ന് കാട്ടി റോയൽ കരീബിയൻ കപ്പലിനെതിരെ കേസ്.

2024 ഡിസംബറിൽ ലോസ് ഏഞ്ചൽസിൽ നിന്ന് എൻസെനാഡയിലേക്കുള്ള ഒരു ചെറിയ അവധിക്കാല ക്രൂയിസിലായിരുന്നു സംഭവം. തന്റെ പ്രതിശ്രുത വധു കോണി അഗ്വിലാറിനോടും അവരുടെ 7 വയസ്സുള്ള ഓട്ടിസം ബാധിച്ച മകനോടും ഒപ്പം വിർജിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് കേസിൽ പറയുന്നു. പരിധിയില്ലാതെ മദ്യപിക്കാമെന്ന പാക്കേജ് പ്രകാരം മൈക്കൽ 33 പ്രാവശ്യം മദ്യപിച്ചതോടെയാണ് ദാരുണമായ സംഭവങ്ങളുടെ തുടക്കം. അമിതമായി മദ്യപിച്ചതിനെ തുടർന്ന് ഇയാൾ കടുത്ത ലഹരിയിലാവുകയും ക്രൂ അംഗങ്ങളുമായി സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതോടെ കപ്പൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. ഇയാളെ കീഴ്പ്പെടുത്താൻ ഹാലോപെരിഡോൾ എന്ന മയക്കുമരുന്ന് കുത്തിവയ്ക്കുകയും അക്രമാസക്തനായ ഇയാളുടെ മുഖത്ത് കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഇയാൾ മരണപ്പെട്ടു. കപ്പൽ യാത്ര പൂർത്തിയാക്കുന്നതുവരെ ഇയാളുടെ മൃതദേഹം പ്രത്യേക ഫ്രീസറിൽ സൂക്ഷിക്കുകയുമായിരുന്നു.

രക്തത്തിലെ ആൽക്കഹോളിന്റെ അളവ് ഉയർന്ന നിലയിലായിരുന്നെങ്കിലും അതല്ല മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്വാസംതടസ്സപ്പെട്ടതും ഹൃദയാഘാതവുമായിരുന്നു മരണത്തിലേക്ക് നയിച്ചതെന്ന് മെഡിക്കൽ എക്‌സാമിനർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി

വിർജിൽ മരിച്ചതിനുശേഷം, കപ്പലിന്റെ ഉദ്യോഗസ്ഥരോട് തുറമുഖത്തേക്ക് മടങ്ങാൻ പങ്കാളി അഗ്വിലാർ അപേക്ഷിച്ചെങ്കിലും അഭ്യർത്ഥന നിരസിച്ചുവെന്നും അഗ്വിലാറുടെ അഭിഭാഷകൻ പറയുന്നു. പകരം, ജീവനക്കാർ അദ്ദേഹത്തിന്റെ മൃതദേഹം ഒരു റഫ്രിജറേഷൻ യൂണിറ്റിൽ വയ്ക്കുകയും കപ്പൽ ലോസ് ഏഞ്ചൽസിലേക്ക് മടങ്ങുന്നതുവരെ നിരവധി യാത്ര തുടരുകയും ചെയ്തുവെന്ന് കേസ് ആരോപിക്കുന്നു. ക്രൂയിസ് കപ്പലുകളിൽ സാധാരണയായി ഒരു ചെറിയ മോർച്ചറി ഉണ്ട്, എന്നാൽ ഈ കേസിൽ റോയൽ കരീബിയൻ സാധാരണ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും കേസിൽ പറയുന്നു.

കുടുംബത്തിന്റെ അഭിഭാഷകൻ വിർജിലിന്റെ മരണം സുരക്ഷാ ജീവനക്കാരുടെ പിഴവാണെന്നും അദ്ദേഹത്തെ കീഴ്പ്പെടുത്താൻ അത്രയേറെ ബലപ്രയോഗം നടത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ പുറകിലും കഴുത്തിലും താങ്ങാവുന്നതിലും അപ്പുറം ബലംപ്രയോഗിച്ചെന്നും ശ്വസിക്കാൻ പോലുമാകാത്ത വിധത്തിലേക്ക് ഇത് നീങ്ങിയെന്നും അവർ വാദിച്ചു.

അശ്രദ്ധ, അമിത ബലപ്രയോഗം, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിൽ പരാജയം, വിർജിലിന്റെ ഭൗതികാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയം എന്നീ കുറ്റങ്ങളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ലഹരിയിലായ യാത്രക്കാരെ ക്രൂയിസ് ലൈനുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു, കപ്പലിലെ അക്രമം, കടലിലെ മെഡിക്കൽ അടിയന്തരാവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള തുടർച്ചയായ പരിശോധനയ്ക്ക് കൂടിയാണ് ഈ കേസ് വഴിയൊരുക്കുന്നത്.

case against Royal Caribbean ship for California man’s unusual death

More Stories from this section

family-dental
witywide