ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ AI ഫോട്ടോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതിൽ KPCC രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. വിഷയത്തിൽ എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും എത്രയോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേ? രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സുബ്രഹ്മണ്യന്റെ അറസ്റ്റിൽ ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണെന്നും പൊലീസിന്റേത് ഇരട്ടത്താപ്പ് ആണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ സുബ്രഹ്മണ്യൻ കൊലപാതക കേസിലെ പ്രതിയാണോ എന്നും അദ്ദേഹം ചോദിച്ചു. കടകംപള്ളിയും പോറ്റിയുമായുള്ള പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സംസ്ഥാനം ഭരിക്കുന്നതും ദേവസ്വം ഭരിക്കുന്നതും സിപിഎം ആണല്ലോയെന്നാണ് സോണിയ ഗാന്ധി- പോറ്റി കൂടിക്കാഴ്ചയിൽ കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Case against Subramanian: Congress workers protest, Ramesh Chennithala says political vendetta









