അമേരിക്കയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയതിന് സർക്കാരിനെതിരെ കേസ്

ന്യൂയോർക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ ആയിരക്കണക്കിന് കുടിയേറ്റ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ (സിഡിഎൽ) കൂട്ടത്തോടെ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെയാണ് ഡ്രൈവർമാർ കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ്(DMV)ക്കെതിരെ കോടതിയെ സമീപിച്ചത്. ഏകദേശം 20,000-ത്തിലധികം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റ ട്രക്ക് ഡ്രൈവർമാരെയാണ് നടപടി ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

DMVയുടെ രേഖാപരമായ പിഴവുകളാണ് പ്രശ്നത്തിന് കാരണമെന്നാണ് ഡ്രൈവർമാരുടെ ആരോപണം. എന്നാൽ ആ പിഴവുകളുടെ വില നൽകേണ്ടി വരുന്നത് തങ്ങളാണെന്ന് അവർ പറയുന്നു. നവംബർ ആറിനാണ് കാലിഫോർണിയ DMV ഏകദേശം 17,000 വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് 60 ദിവസത്തിനുള്ളിൽ ലൈസൻസ് റദ്ദാക്കുമെന്ന് അറിയിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്. അമേരിക്കയിൽ നിയമപരമായി തുടരാൻ അനുവദിച്ചിരിക്കുന്ന കാലാവധിയെക്കാൾ ലൈസൻസിൽ രേഖപ്പെടുത്തിയ കാലഹരണ തീയതി കൂടുതലാണെന്നായിരുന്നു കാരണം.

ഫെഡറൽ ഓഡിറ്റിലാണ് ഈ ലൈസൻസുകൾ കണ്ടെത്തപ്പെട്ടത്. പിന്നീട് ബാധിതരുടെ എണ്ണം വർധിക്കുകയും നവംബർ അവസാനത്തോടെ 20,000-ത്തിലധികം ഡ്രൈവർമാർക്ക് നോട്ടീസ് ലഭിക്കുകയും ചെയ്തു. ചില റിപ്പോർട്ടുകൾ പ്രകാരം ഇത് ഏകദേശം 21,000 ആയി ഉയർന്നിട്ടുണ്ട്. ഇത് DMVയുടെ ക്ലെറിക്കൽ പിഴവുകൾ മൂലമാണെന്നാണ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നത്.

കാലിഫോർണിയ നിയമപ്രകാരം ഇത്തരം പിഴവുകൾ സംഭവിച്ചാൽ DMV തന്നെ കാലാവധി തിരുത്തുകയോ, ഡ്രൈവർമാർക്ക് പുതുതായി അപേക്ഷിക്കാനുള്ള അവസരം നൽകുകയോ വേണം. എന്നാൽ അത്തരം നടപടികളൊന്നുമില്ലാതെ ലൈസൻസുകൾ നേരിട്ട് റദ്ദാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സിഖ് കോയലിഷനും ഏഷ്യൻ ലോ കൗകസും ചേർന്ന് അഞ്ച് ട്രക്ക് ഡ്രൈവർമാരുടെ പേരിലാണ് ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഡ്രൈവർമാരെ പ്രതിനിധീകരിച്ചാണ് നടപടി. .

Case against the government for canceling the license of Indian truck drivers in America

More Stories from this section

family-dental
witywide