പ്രമുഖ നടിയെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ നിരന്തം പോസ്റ്റ്, എല്ലാം യുഎസിലിരുന്ന് ; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

കൊച്ചി: പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയാണ് നടി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. യുഎസില്‍ നിന്നാണ് സനല്‍കുമാര്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതെന്നു പൊലീസ് പറഞ്ഞു. നടിയുടേതെന്ന് ആരോപിച്ച് ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്‍തുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ച് ഇതേനടി 2022ല്‍ സനല്‍ കുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യം നേടുകയായിരുന്നു.

More Stories from this section

family-dental
witywide