
മുംബൈ: വ്യവസായില്‍ നിന്ന് 60 കോടി രൂപ വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ചെന്ന കേസില്‍ നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്. വ്യവസായി ദീപക് കോത്താരിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡില്‍ നടത്തിയ നിക്ഷേപ ഇടപാടാണ് കേസിന് കാരണമായത്.
ബിസിനസ് വിപൂലീകരണത്തിന്റെ പേരിലാണ് ഇരുവരും വ്യവസായിയില്‍ നിന്നും പണം തട്ടിയതെന്നാണ് വിവരം. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2015-2016 കാലഘട്ടത്തില്‍ ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ ദമ്പതികള്‍ക്ക് നല്‍കിയത്.