
തൃശൂര്‍ : വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തതോടെ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവിലെന്ന് വിവരം. വേടന്റെ വീട് പരിശോധിച്ച പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. വേടന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
അതേസമയം, കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതി 18നു പരിഗണിക്കും. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നു പരാതിക്കാരി മൊഴി നല്‍കി.
Tags: