ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ച്: യുവതിയുടെ പരാതിയിൽ അസോസിയേറ്റ് ഡയറക്ടർക്കെതിരെ കേസ്

കൊച്ചിയിൽ നടൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന പരാതിയുമായി യുവതി രംഗത്തെത്തി. അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെയാണ് ആരോപണം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പനമ്പിള്ളി നഗറിലെ ഒരു കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വേഫെറർ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ അവസരമുണ്ടെന്ന് പറഞ്ഞ് ദിനിൽ ബാബു യുവതിയെ വിളിച്ചുവരുത്തി. ഓഫീസിനടുത്തുള്ള മുറിയിലെത്തിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. വഴങ്ങിയില്ലെങ്കിൽ മലയാള സിനിമയിൽ അവസരം ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. യുവതി പുറത്തുവിട്ട ദിനിലിന്റെ ശബ്ദസന്ദേശവും ആരോപണത്തിന് ബലം നൽകുന്നു.

വേഫെറർ ഫിലിംസ് ദിനിൽ ബാബുവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തങ്ങളുടെ ഒരു ചിത്രത്തിലും ഭാഗമല്ലെന്നും വ്യക്തമാക്കി. കമ്പനിയെ അപകീർത്തിപ്പെടുത്തിയതിന് തേവര പൊലീസിലും ഫെഫ്കയിലും പരാതി നൽകി. കാസ്റ്റിങ് കോളുകൾ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്തുവരികയുള്ളൂവെന്നും വ്യാജ കോളുകളിൽ വഞ്ചിതരാകരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

Casting couch in the name of Dulquer Salmaan’s Wayfarer Films: Case filed against associate director on complaint of woman

More Stories from this section

family-dental
witywide