താമ്പാ സേക്രഡ് ഹാർട്ട് പള്ളിയിൽ മതബോധന ഞായറാഴ്ച ആചരിച്ചു

താമ്പാ (ഫ്ലോറിഡ): താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ മതബോധന ഞായറാഴ്ച സമുചിതമായി ആചരിച്ചു. വിശ്വാസ പരിശീലന അദ്ധ്യാപകരെ ആദരിക്കുകയും പ്രത്യേക പ്രാത്ഥന നടത്തുകയും ചെയ്‌തു. ഫാ. ജോസഫ് ഓലിക്കര വിശുദ്ധ കുർബാനക്ക് കാർമ്മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര, വൈസ് പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, അദ്ധ്യാപക പ്രതിനിധി അഞ്ചലിക് തോമസ് പാറയിൽ, മാതാപിതാക്കളുടെ പ്രതിനിധി രാജി പുതുപ്പറമ്പിൽ, വിദ്യാർത്ഥി പ്രതിനിധി ഡിലൻ മുടീകുന്നേൽ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

More Stories from this section

family-dental
witywide