
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി ബി ഐ അന്വേഷണമില്ല. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി സ്റ്റേ ചെയ്തത്. സി ബി ഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍കാല സുപ്രീംകോടതി വിധിയിലെ ഉത്തരവ് കണക്കിലെടുത്താണ് നടപടി.
അഭിഭാഷകന്‍ ജി പ്രകാശ് ആണ് കെ എം എബ്രഹാമിനായി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.