മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എം എബ്രഹാമിനെതിരായ കേസില്‍ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ സി ബി ഐ അന്വേഷിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസില്‍ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ സി ബി ഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. കൊല്ലത്തെ 8 കോടി വില വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സും അന്വേഷണ പരിധിയിലുണ്ട്.

എബ്രഹാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന കാര്യം എഫ് ഐ ആറിലും സി ബി ഐ പരാമര്‍ശിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ 13(1), 13 (1) (ല) എന്നീ വകുപ്പുകളാണ് എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്.

2003 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.

More Stories from this section

family-dental
witywide