16 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സെൻസസ് പ്രക്രീയ ആരംഭിക്കുന്നു, രണ്ട് ഘട്ടമായി നടത്തും; 2027 മാര്‍ച്ചിൽ തുടക്കം

ഡല്‍ഹി: രാജ്യത്തെ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. രണ്ട് ഘട്ടമായാണ് സെന്‍സസ് നടക്കുക. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.ജ മ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സെന്‍സസ് നടക്കുക. മൂന്ന് വര്‍ഷം കൊണ്ടാണ് സെന്‍സസ് പൂര്‍ത്തിയാക്കും. പത്ത് വര്‍ഷം കൂടുമ്പോയാണ് രാജ്യത്ത് സെന്‍സസ് നടത്താറുള്ളത്. എന്നാല്‍ 2011ന് ശേഷം ഇന്ത്യയില്‍ സെന്‍സസ് നടന്നിട്ടില്ല. 2021 ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കൊവിഡ് കാരണമാണ് മാറ്റിവെച്ചത്.

More Stories from this section

family-dental
witywide