മറുപടി പറയാതെ കേന്ദ്രം;വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ രണ്ടാഴ്ച കൂടി സാവകാശം തേടി

എറണാകുളം: വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്ര സർക്കാർ. വിഷയത്തിൽ തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. സംസ്ഥാന സർക്കാർ കടം എഴുതി തള്ളിയത് ഓർമ്മിപ്പിച്ചു കോടതി വിഷയം മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

മുണ്ടക്കൈ – ചൂരൽമല ദുരന്തം ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍അതേസമയം, മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടി ധനസഹായം പ്രഖ്യാപിച്ചത്.

More Stories from this section

family-dental
witywide