ദുരന്ത സഹായമായി 9 സംസ്ഥാനങ്ങൾക്കായി മൊത്തം 4645.60 കോടി അനുവദിച്ച് കേന്ദ്രം; വയനാടിന് 260 കോടി, അസമിന് 1270 കോടി!

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനർനിർമാണത്തിനായി കേന്ദ്ര സർക്കാർ 260.56 കോടി രൂപ അനുവദിച്ചു. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് ഈ തുക കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി അനുവദിച്ചത്. കേരളം 2221 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും, ആദ്യഘട്ട ചർച്ചകളിൽ അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള അന്തിമ ചർച്ചയിൽ പങ്കെടുത്തിരുന്നു.

അസമിന് 1270.788 കോടി രൂപ ഉൾപ്പെടെ, 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപ ദുരന്ത സഹായത്തിനായി കേന്ദ്രം അനുവദിച്ചു. ഇതിന് പുറമേ, തിരുവനന്തപുരം ഉൾപ്പെടെ 11 നഗരങ്ങളിൽ അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാമിന് 2444.42 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വയനാടിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കുമെന്നും, തുടർന്നുള്ള ധനസഹായത്തിനായി കേരളം കേന്ദ്രവുമായി ചർച്ചകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide