ഒറ്റയടിക്ക് 24 ശതമാനം വർധന! എം പിമാരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: എം പിമാരുടെ ശമ്പളവും അലവന്‍സും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ നിന്ന് 1,24,000 രൂപയായി വര്‍ധിപ്പിച്ചു. 24 ശതമാനമാണ് വര്‍ധന. നിലവില്‍ 25,000 രൂപയുള്ള പെന്‍ഷന്‍ 6,000 രൂപ വര്‍ധിപ്പിച്ച് 31,000 രൂപയാക്കി. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഇതോടൊപ്പം 2,000 രൂപയായിരുന്ന പ്രതിദിന അലവന്‍സ് 2,500 രൂപയാക്കുകയും ചെയ്തു. 2018 ലായിരുന്നു എം പിമാരുടെ ശമ്പളം ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. ഇതുകൂടാതെ മണ്ഡല അലവന്‍സും ഓഫീസ് അലവന്‍സും എംപിമാര്‍ക്ക് ലഭിക്കുന്നുണ്ട്. അതും കൂടിയാവുമ്പോള്‍ പ്രതിമാസം 2,50,000 രൂപയോളം ലഭിക്കും.

Also Read

More Stories from this section

family-dental
witywide