കമ്പനി വിറ്റ തുകയിൽനിന്ന് 2155 കോടി ജീവനക്കാർക്ക് ബോണസായി നൽകി സിഇഒ; ഇത്രയും നല്ല മുതലാളിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ജീവനക്കാർ

വാഷിങ്ടൺ: കമ്പനി വിറ്റതിൽനിന്ന് ലഭിച്ച തുകയിലൊരുഭാഗം ജീവനക്കാർക്ക് ബോണസായി നൽകി അമേരിക്കൻ കമ്പനിയായ ഫൈബർബോണ്ടിൻ്റെ മുൻ സിഇഒ ആയ ഗ്രഹാം വാക്കർ. കമ്പനിയിലെ 540 ജീവനക്കാർക്കായി 24 കോടി ഡോളർ അഥവാ 2,155 കോടിരൂപയാണ് ബോണസ് ആയി വീതിച്ചുനൽകിയത്. എന്നാൽ ഈ ജീവനക്കാർ ആരും കമ്പനിയുടെ ഓഹരിയുടമകളല്ല എന്നതാണ് ഇതിലെ അതിശയകരമായ കാര്യം. 1982-ൽ അദ്ദേഹത്തിന്റെ്റെ പിതാവ് ക്ലൗഡ് വാക്കറായിരുന്നു കമ്പനി സ്ഥാപിച്ചത്.

സാധാരണഗതിയിൽ, ഒരു കമ്പനി വിൽക്കപ്പെടുമ്പോൾ അതിന്റെ ഓഹരിയുടമകളാണെങ്കിൽ ജീവനക്കാർക്ക് വലിയൊരുതുക നൽകും എന്നാൽ, ഫൈബർബോണ്ടിന്റെ ജീവനക്കാർ ആരും അതിന്റെ ഓഹരിയുടമകളായിരുന്നില്ല. എന്നിട്ടും പണം വിതരണം ചെയ്യാൻ ഗ്രഹാം തയ്യാറാകുകയായിരുന്നു.

മോശം സമയത്ത് കമ്പനിക്കൊപ്പം നിന്നതിനുള്ള നന്ദിസൂചകമായാണ് ജീവനക്കാർക്ക് ഇത്തരത്തിൽ പണം നൽകിയതെന്നും പണം വിതരണം ചെയ്‌തു തുടങ്ങിയപ്പോൾ അതൊരു തമാശയാണെന്നാണ് പല ജീവനക്കാരും കരുതിയതെന്നും ഗ്രഹാം പറഞ്ഞു. മറ്റുചിലരാകട്ടെ അതിവൈകാരികമായാണ് പ്രതികരിച്ചത്. പലരും കടംവീട്ടാനും കാർ വാങ്ങാനും കോളേജ് ഫീസ് അടയ്ക്കാനും മറ്റുമാണ് പണം വിനിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സാമൂഹികമാധ്യമങ്ങളിൽ ജീവനക്കാരോട് ഇത്രയും സ്നേഹം കാണിച്ച ഗ്രഹം വാക്കറിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. ഗ്രഹാം ഒരു അടിപൊളി മുതലാളിയാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ഗ്രഹാം വാൽക്കറുടെ കുടുംബ ബിസിനസിന്റെ ഭാഗമായിരുന്നു ഫൈബർ ബോണ്ട്. ഫൈബർബോണ്ടിനെ ഈറ്റൺ കോർപറേഷന് ഇക്കൊല്ലം ആദ്യമാണ് 15,265 കോടി രൂപയ്ക്ക് വിറ്റത്. ഈ തുകയിൽനിന്നൊരു ഭാഗമാണ് തന്റെ ജീവനക്കാർക്ക് ഗ്രഹാം നൽകിയത്. ജൂൺമാസം മുതലാണ് പണം നൽകിത്തുടങ്ങിയത്. ജീവനക്കാർക്ക് ശരാശരി 4,443,000 ഡോളർ വീതമാണ് ലഭിക്കുക.

CEO gave 2155 crore as bonus to employees from company’s sales; The employees say that they have never seen such a good boss

More Stories from this section

family-dental
witywide