
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു.
ഡിജിപി മനോജ് എബ്രഹാമിനെ ഫയർഫോഴ്സിൽ നിന്നും മാറ്റി പുതിയ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി.
യോഗേഷ് ഗുപ്തയാണ് പുതിയ ഫയർഫോഴ്സ് മേധാവി. ബൽറാം കുമാർ ഉപാധ്യായയെ പോലീസ് അക്കാദമി ഡയറക്ടറായും മഹിപാൽ യാദവിനെ ക്രൈം എഡിജിപിയായും നിയമിച്ചു.
Change in IPS posts in Kerala: ADGP MR Ajith Kumar Excise Commissioner