മലപ്പുറം സിപിഎമ്മിൽ നേതൃമാറ്റം, വിപി അനിൽ പുതിയ ജില്ലാ സെക്രട്ടറി, 12 പുതുമുഖങ്ങൾ; മുഖ്യമന്ത്രി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

മലപ്പുറം: മലപ്പുറം സിപിഎമ്മിൽ നേതൃമാറ്റം. ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു. ഇ എൻ മോഹൻദാസിന് പകരക്കാരനായി ജില്ലാ സമ്മേളനമാണ് അനിലിനെ ജില്ലാ സെക്രട്ടറിയായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. 38 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും വന്‍തോതില്‍ പ്രാതിനിധ്യമുണ്ട്. ജില്ലാ കമ്മിറ്റിയിലേക്ക് 12 പുതുമുഖങ്ങളും ഇടംനേടി. രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ 40 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വൈകിട്ട് 5.30 ന് സീതാറാം യെച്ചൂരി നഗറില്‍ (ചീരാന്‍ കടപ്പുറം) ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കുമെവന്നും നേതൃത്വം അറിയിച്ചു.

കമ്മിറ്റി അംഗങ്ങൾ

ഇ എൻ മോഹൻദാസ്, വി ശശികുമാർ, വി എം ഷൗക്കത്ത്, വി പി സക്കറിയ, ഇ ജയൻ, കെ പി സുമതി, വി രമേശൻ, പി കെ ഖലീമുദ്ദീൻ, പി കെ അബ്ദുള്ള നവാസ്, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, കെ പി അനിൽ, പി ഹംസക്കുട്ടി, ഇ പത്മാക്ഷൻ, കെ ഭാസ്കരൻ, കെ പി ശങ്കരൻ, ബി മുഹമ്മദ് റസാഖ്, വി പി സോമസുന്ദരൻ, വി ടി സോഫിയ, കെ ശ്യാംപ്രസാദ്, ഇ സിന്ധു, ടി സത്യൻ, ടി രവീന്ദ്രൻ, എം പി അലവി, കെ മജ്‌നു.പുതുമുഖങ്ങൾ: അഡ്വ. ഷീന രാജൻ, ഇ രാജേഷ്, ടി എം സിദ്ദിഖ്, അഡ്വ. കെ ഫിറോസ് ബാബു, ഇ അഫ്സൽ (എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്തംഗം), സി പി മുഹമ്മദ്കുഞ്ഞി, കെ മോഹനൻ, പി കെ മോഹൻദാസ്, കെ ടി അലവിക്കുട്ടി, ഗഫൂർ പി ലില്ലീസ്, പി ഷബീർ (ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ്), എൻ ആദിൽ (എസ്എഫ്ഐ ജില്ലാ സെക്രട്ടറി).

More Stories from this section

family-dental
witywide