ചാർളി കിർക്ക് വധം; കൊലയാളിയ്ക്ക് മാപ്പ് നൽകി കിർക്കിൻ്റെ ഭാര്യ എറിക്ക

അരിസോണ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ ഏറ്റവും അടുത്ത അനുയായിയും ടേണിംഗ് പോയിൻ്റ് യുഎസ്എയുടെ സ്ഥാപകനുമായ ചാര്‍ളി കിര്‍ക്കിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി റോബിന്‍സണ് മാപ്പ് നല്കി കിര്‍ക്കിന്റെ ഭാര്യ എറിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടയുള്ളവരെ സാക്ഷി നിര്‍ത്തി കിര്‍ക്കിന്റെ അനുസ്മരണ ചടങ്ങിനിടെയാണ് കിര്‍ക്കിന്റെ കൊലയാളിക്ക് മാപ്പ് നല്കുന്നതായി എറിക്ക പ്രസ്താവിച്ചത്.

കണ്ണുകള്‍ നിറഞ്ഞൊഴുകിയാണ് എറിക്ക ഇക്കാര്യം പറഞ്ഞത്. കിര്‍ക്ക് ജീവിച്ചിരുന്നുവെങ്കില്‍ ഇതേപോലെ തെറ്റുചെയ്ത ഒരാളോട് ഇത്തരത്തില്‍ തന്നെയാവും പ്രതികരിക്കുകയെന്നും എറിക്ക കൂട്ടിച്ചേര്‍ത്തു. കിര്‍ക്ക് കൊലയാളിയോട് ക്ഷമിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തന്റെ ജീവന്‍ അപഹരിച്ച വ്യക്തിയെ പോലെയുള്ള നിരവധി യുവാക്കളെ രക്ഷിക്കാന്‍ കിര്‍ക്ക് ആഗ്രഹിച്ചതായും എറിക്ക പറഞ്ഞു. എറീക്കയുടെ വാക്കുകളെ കൈയടിയോടെയാണ് ജനസാഗരം ഉൾക്കൊണ്ടത്.

യൂട്ടാവാലി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവേദിക്കവേ നടത്തുന്നതിനിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. ടൈലര്‍ റോബിന്‍സണെന്നന്നയാളാണ് കൊലയാളി.

More Stories from this section

family-dental
witywide