യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുന്നതിനിടെ വേടിയേറ്റ് മരിച്ച ചാർലി കിർക്കിന്റെ വധത്തിൽ സുരക്ഷാ വീഴ്ചയെന്ന് സാക്ഷി മൊഴികൾ. 31 വയസ്സുള്ള കിർക്ക് ബുധനാഴ്ച ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ സംസാരിക്കുമ്പോഴാണ് വെടിയേറ്റ് വീണത്. പൊലീസ് സാന്നിധ്യവും സ്വകാര്യ സുരക്ഷാ സംഘവും ഉണ്ടായിരുന്നെങ്കിലും, കിർക്കിന് പോലുള്ള രാഷ്ട്രീയ വ്യക്തിക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നോ എന്ന ചോദ്യമാണിപ്പോൾ ഉയരുകയാണ്.
ചാർലി വെടിയേറ്റ് വീഴുമ്പോൾ 20 യാർഡ് ദൂരത്തുണ്ടായിരുന്ന ജസ്റ്റിൻ ഹിക്കൻസ് എൻബിസി ന്യൂസിനോട് പറഞ്ഞു: “ഞാൻ ചാർലിയുടെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടു. വയ്യാതെ അയാൾ വീണു, എല്ലാവരും നിലത്തു വീണു.” രക്ഷപ്പെടാൻ ആളുകൾ തടസ്സങ്ങൾ തകർത്തെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരാൾ പറഞ്ഞുപരിപാടി വീക്ഷിക്കാൻ വരുന്നവരെ ബാർകോഡോ QR കോഡോ പരിശോധിച്ചില്ല. ചെക്ക്പോയിന്റ് ഒന്നുമില്ല. ആർക്കും നേരെ വന്നു കയറാമായിരുന്നു എന്ന്. ചെക്ക്പോയിന്റുകൾ ഒന്നുമില്ല, ആരും പരിശോധിച്ചില്ല,” എന്ന് മറ്റു പലരും പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി പൊലീസെത്തി.ഇതു പോലെ സംഭവങ്ങൾക്കായി ഞങ്ങൾ പരിശീലനം നൽകാറുണ്ട്. എന്നാൽ ചിലപ്പോൾ നമ്മുടെ മുൻകരുതലുകൾ പര്യാപ്തമാകാറില്ല. കിർക്കിന്റെ സുരക്ഷാ സംഘവുമായി സഹകരിച്ചുവെന്നും, സ്ഥലത്ത് ആറ് യൂണിഫോം ധരിച്ച പൊലീസുകാർക്കൊപ്പം സാധാരണ വേഷത്തിലുള്ള ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഈ അപകടം കൈകാര്യം ചെയ്യാനാകാതെ പോയി. അതിനാലാണ് ഈ ദു:ഖകരമായ സംഭവം സംഭവിച്ചതെന്ന് പൊലീസ് ചീഫ് ജെഫ് ലോങ് പറഞ്ഞു.














