ടെക് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും വലിയ സന്തോഷവാർത്ത. ഇന്ത്യയിൽ ചാറ്റ്ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യം. ഓപ്പൺഎഐയുടെ ആദ്യത്തെ ഡെവ്ഡെ എക്സ്ചേഞ്ച് ഇവന്‍റ് നടക്കുന്ന ഇന്ന് മുതൽ ഒരു വർഷത്തേക്കാണ് നിലവിൽ വരും. നിലവിലുള്ള Go ഉപയോക്താക്കൾക്കും ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. ചാറ്റ്ജിപിടിയുടെതന്നെ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ള വേർഷനാണ് ചാറ്റ്ജിപിടി ഗോ. കൂടുതൽ മികച്ച ഫീച്ചറുകളും, ടൂളുകളും ഉള്ളവയാണിത്.
കമ്പനി പറഞ്ഞിരിക്കുന്ന സമയത്ത് ചാറ്റ്ജിപിടിയിൽ സൈൻ ഇൻ ചെയ്തവർക്ക് ഈ ഓഫർ ലഭിക്കും. നിലവിലെ ചാറ്റ്ജിപിടി ഗോ സബ്സ്ക്രൈബർമാർക്കും സൗജന്യമുണ്ടാകും. കൂടുതൽ വിവരങ്ങൾ ഓപ്പൺ എഐ വരും ദിവസങ്ങളിൽ പുറത്തുവിടും. ചാറ്റ്ജിപിടി ഗോയെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തതിന് സമ്മാനമായാണ് ഈ ഓഫർ എന്നാണ് കമ്പനി പറയുന്നത്.
ഓഗസ്റ്റിൽ ചാറ്റ്ജിപിടി ഗോ ലോഞ്ച് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് അവ ഉപയോഗിച്ചുതുടങ്ങിയത്. ചാറ്റ്ജിപിടിയുടെ, ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റ് ആണ് ഇന്ത്യ. ലോഞ്ച് ചെയ്ത് ഒരു മാസത്തിനകം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുയരുകയായിരുന്നു. കൂടുതൽ ആളുകൾക്ക് ഉപയോഗപ്രദമാകാനും കൂടുതൽ പേരിലേക്ക് ചാറ്റ്ജിപിടി ഗോ എത്താനുമാണ് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത് എന്നാണ് ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡന്റായ നിക്ക് ടുർലേ പറയുന്നത്.
ChatGPT Go is available for free in India for one year starting today











