
തിരുവനന്തപുരം : ബിഹാർ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയത്തിലേക്ക് കടക്കുകയാണ് എൻഡിഎ സഖ്യം. പ്രവചനങ്ങളെല്ലാം എൻഡിഎയ്ക്ക് വിജയം ഉറപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണത്തെ 125 സീറ്റുകൾ 202 ആയി ഉയർത്തിയാണ് എൻഡിഎ സഖ്യത്തിൻ്റെ തേരോട്ടം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളമടക്കം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് കൂടിയാണ് ബിഹാറിലേത്.
ബിഹാറിൽ ജയിച്ചത് എൻ ഡി എ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണമെന്ന് എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
66.91 ശതമാനമായിരുന്നു ഇത്തവണത്തെ ബിഹാറിലെ പോളിങ്. 62.8 ശതമാനം പുരുഷന്‍മാരും 71.6 ശതമാനം സ്ത്രീകളും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
Chennithala criticizes NDA’s victory in Bihar.















