ഭരണ വിരുദ്ധ വികാരം വ്യക്തമെന്ന് എന്‍കെ പ്രേമചന്ദ്രന്‍, മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തിലേക്ക് കുതിക്കുമ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫ് നേതാക്കള്‍. ഉജ്വലമായ വിജയം നല്‍കിയ നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായി വിജയന്‍ രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും നിലമ്പൂരിലെ സീറ്റ് ഞങ്ങള്‍ തിരിച്ചു പിടിച്ചുവെന്നും ശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പൂരില്‍ ഉണ്ടായതെന്നും സര്‍ക്കാരിനെതിരായ അതിശക്തമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്. ഇത് സെമിഫൈനല്‍ ആണ്. ഈ സെമിഫൈനലില്‍ യുഡിഎഫ് ജയിച്ചു എന്നും അദ്ദേഹം സന്തോഷം പങ്കുവെച്ചു.

അതേസമയം, മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന എല്‍ഡിഎഫ് മുദ്രാവാക്യം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. ഭരണ വിരുദ്ധ വികാരം ഇത്രയേറെ പ്രതിഫലിച്ച തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരവധി പ്രതികൂല ഘടകങ്ങള്‍ യുഡിഎഫ് നേരിട്ടു. അതെല്ലാം അതിജീവിച്ചാണ് തിളക്കമാര്‍ന്ന വിജയം നേടിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

More Stories from this section

family-dental
witywide